ബെംഗളൂരു : ബെംഗളൂരുവില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. 20 സ്വകാര്യ സ്കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്കൂളുകളില്‍ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു.ചില സ്കൂളുകള്‍ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നല്കി. ഇന്നലെ അര്‍ധരാത്രിയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം വന്നത്. സ്കൂളുകളില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സ്കൂളുകളില്‍ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളില്‍ നിന്നാണ് ഇ മെയില്‍ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.