നിര്‍ണ്ണായരേഖ കണ്ടെത്താനായില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍; മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജര്‍ അഴിമതി അന്വേഷണം നീട്ടി

എറണാകുളം : മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജര്‍ അഴിമതി കേസിലെ നിര്‍ണ്ണായകമായ രേഖ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.ഇത് കണ്ടെത്താൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ രണ്ട് മാസത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട ഈ രേഖ വ്യാജമായി ചമച്ചതാണെന്ന് ആരോപണമുണ്ട്. ആരോപണത്തിന്‍റെ നിജസ്ഥിതി ഉറപ്പാക്കാൻ അത് കണ്ടെത്തണം.

Advertisements

ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പോലും അത് കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ നേരത്തെ രണ്ടര വര്‍ഷവും, ഇപ്പോള്‍ മൂന്ന് മാസവും ആയി നടക്കുന്ന അന്വേഷണത്തില്‍ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ ആരോപിച്ചു. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.