കൊല്ലം : കൊല്ലത്ത് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പിടികൂടിയതിന് പിന്നാലെ കുട്ടിയുടെ വീട്ടിലെത്തി പൊലീസ്. കുട്ടിയെയും സഹോദരനെയും പ്രതികളുടെ ചിത്രങ്ങള്‍ കാണിച്ചു. കുഞ്ഞ് ആരെയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം പൊലീസ് പിടിയിലായത് പത്മകുമാറിന്റെ ഭാര്യയും ഭാര്യസഹോദരിയുമാണ്. മുമ്ബ് ഇദ്ദേഹത്തിന്റെ ഭാര്യയും മകളുമെന്നായിരുന്നു പുറത്തുവന്ന വിവരം.
നാട്ടുകാരുമായി സഹകരണമില്ലാത്ത കുടുംബമാണ് പ്രതി പത്മകുമാറിന്റെതാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചത്. അതിനിടയില്‍ കൊല്ലത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. നീല, വെള്ള കാറുകള്‍ പത്മകുമാറിന്റേതാണ്. താനുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കിയതെന്ന് പത്മകുമാര്‍ സമ്മതിച്ചിട്ടുണ്ട്.