പത്തനംതിട്ട : എച്ച്ഐവി അണുബാധ കേരളത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും കൂട്ടായപ്രവര്‍ത്തനം വേണമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ലോകഎയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതലപരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല ചേര്‍ത്തു പിടിക്കേണ്ടവരാണ് എയ്ഡ്സ് ബാധിതര്‍. പ്രതിരോധത്തിലൂടെ രോഗത്തെ തുരത്താമെന്നും വലിയ ബോധവല്‍ക്കരണ പരിപാടികളാണ് ഇന്ത്യയില്‍ എയ്ഡ്സിനെതിരെ സംഘടിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മികച്ച മുന്നേറ്റത്തിനും കേരളം മാതൃകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന് പറഞ്ഞു. എയ്ഡ്സ് രോഗം കേരളത്തില്‍ നിന്നും തുടച്ചു നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഒരു കാലഘട്ടത്തില്‍ രോഗത്തെ സമൂഹം വലിയ പേടിയോടെ സമീപിച്ചു. എന്നാല്‍ വിവിധ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ മനോഭാവം മാറിയെന്നും അദ്ദേഹം പറഞ്ഞു.
റാലിയില്‍ പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ നഴ്സിംഗ് കോളജുകള്‍ക്കുള്ള ട്രോഫി ജില്ലാ കളക്ടര്‍ വിതരണം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരംസമിതി അധ്യക്ഷന്‍ ആര്. അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി മുഖ്യസന്ദേശം നല്കി. ഡെപ്യൂട്ടി ഡിഎംഒ ഡോ. സി എസ് നന്ദിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. നിരണ് ബാബു, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ്, വിദ്യാഭ്യാസസ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ എസ് ഷമീര്‍, നഗരസഭാംഗം റോസിലിന് സന്തോഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് സേതുലക്ഷ്മി, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രെറ്റി സഖറിയ, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ കെ. പി ജയകുമാര്‍, ഷാജു ജോണ്‍, പ്രോജക്ട് മാനേജര്‍ പ്രവീണ്‍ രാജ്, എം.ടി ദിനേശ് ബാബു, നിസി സൂസന് സ്റ്റീഫന്‍, മാസ് മീഡിയ ഓഫീസര്‍ ടി കെ അശോക് കുമാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.