ഡല്‍ഹി : രണ്ടുവര്‍ഷം ബില്ലുകളില്‍ നടപടിയെടുക്കാതെ പിടിച്ചുവെച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഇത്രയുംകാലം ബില്ലുകളില്‍ തീരുമാനമെടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ കാരണമൊന്നും പറയുന്നില്ല. ഗവര്‍ണറുടെ അധികാരം നിയമസഭാനടപടികളെ തടസ്സപ്പെടുത്താനാവരുതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
എട്ടുബില്ലുകളില്‍ ഗവര്‍ണര്‍ നടപടിയെടുക്കാത്തതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചത്. എന്നാല്‍, ഇവയില്‍ ഏഴെണ്ണം ഗവര്‍ണര്‍ കഴിഞ്ഞദിവസം രാഷ്ട്രപതിക്കയക്കുകയും ഒന്നില്‍ ഒപ്പിടുകയും ചെയ്തുെവന്ന് അറിയിച്ചതോടെ ഹര്‍ജിയിലെ ആവശ്യം പൂര്‍ത്തീകരിച്ചെന്ന് സുപ്രീംകോടതി പറഞ്ഞു.