കൊല്ലം സ്വദേശിനിയെ ചെന്നൈയിൽ കൊലപ്പെടുത്തിയ സംഭവം : വൈരാഗ്യമായത് പോക്സോ കേസിൽ കുടുക്കിയത് : കൂടുതൽ വിവരങ്ങൾ പുറത്ത് 

ചെന്നൈ : ചെന്നൈയില്‍ കൊല്ലം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഫൗസിയയെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോക്സോ കേസില്‍ ജയിലില്‍ കഴിഞ്ഞതിന്റെ പ്രതികാരമായാണ് ഫൗസിയയെ സുഹൃത്തായ ആഷിഖ് കൊലപ്പെടുത്തിയതെന്നാണ് വിവരം. തെന്മല സ്വദേശിയാണ് ഫൗസിയ. കുളത്തൂപ്പുഴ സ്വദേശിയായ ആഷിഖാണ് ഫൗസിയയെ കൊലപ്പെടുത്തിയത്. 20 വയസുള്ള ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുൻപ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ആഷിഖ് പോക്സോ കേസില്‍ അറസ്റ്റിലായിരുന്നു, മൂന്നുമാസത്തോളം ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആഷിഖ് പിന്നീട് ഫൗസിയ മൊഴി മാറ്റിയതോടെയാണ് മോചിതനായത്. പിന്നീട് ഇവര്‍ വീണ്ടും അടുത്തു. വിവാഹത്തിന് തയ്യാറാണെന്ന് ആഷിഖ് അറിയിച്ചെങ്കിലും ഫൗസിയയുടെ കുടുംബം തയ്യാറായില്ല. ചെന്നൈയിലെ ഹോട്ടല്‍മുറിയില്‍ വച്ച്‌ ഫൗസിയയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കി. ചിത്രം അച്ഛന് അയച്ചുകൊടുക്കുകയു ചെയ്തു. അഞ്ച് വര്‍ഷം തനിക്കൊപ്പം ഉണ്ടായ ശേഷം ചതിച്ചതിന് സ്വന്തം കോടതിയില്‍ ശിക്ഷ നടപ്പാക്കിയെന്ന് സ്റ്റാറ്റസില്‍ എഴുതിയിരുന്നു. പിന്നാലെ പ്രതി പൊലീസില്‍ കീഴടങ്ങി,

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.