പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്…ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും ; ഓയൂർ സംഭവത്തിൽ പോലീസിനെ അഭിനന്ദിച്ച് നടി കൃഷ്ണ പ്രഭ

കൊച്ചി : ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേരെ പിടികൂടിയ കേരള പൊലീസിനെ ഇപ്പോള്‍ കേരളം വാഴ്ത്തുകയാണ്.വളരെ സമ‍ര്‍ത്ഥമായുള്ള പൊലീസിന്റെ അന്വേഷണവഴികളാണ് പുറത്ത് വരുന്നത്. സമൂഹമാധ്യമത്തിലൂടെ കേരള പൊലീസിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് നടി കൃഷ്ണ പ്രഭ. നേരത്തെ കാണാതായ കുട്ടിയെ കണ്ടുകിട്ടിയപ്പോള്‍ പൊലീസിനെ അഭിനന്ദിച്ചെത്തിയ കൃഷ്ണ പ്രഭയ്ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസിനെ പ്രശംസിച്ച്‌ വീണ്ടും നടി കുറിപ്പിട്ടത്.

Advertisements

‘കഴിഞ്ഞ ദിവസം ഓയൂരില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടുകിട്ടിയപ്പോള്‍ കേരള പൊലീസിനെ അഭിനന്ദിച്ച്‌ പോസ്റ്റ് ഇട്ടപ്പോള്‍ പലരും എതിര്‍ത്ത് മറുപടി ഇട്ടിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂര്‍ സ്‌ക്വാഡിന്റെ ക്ലൈമാക്സില്‍ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓര്‍മ്മിപ്പിക്കുന്നു..”നാട്ടില്‍ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..’ ഒരിക്കല്‍ കൂടി കേരള പൊലീസിന് സല്യൂട്ട്’. കൃഷ്ണപ്രഭ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.

മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച്‌ ഇന്നലെ വരെ കേട്ടതില്‍ നിന്ന് ഏറെ വിഭിന്നമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പിടിയിലായ സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളായ പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പല കുട്ടികളെയും തട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവര്‍ മൂന്ന് തവണയാണ് ശ്രമം നടത്തിയത്.

Hot Topics

Related Articles