പുതുപ്പള്ളി ഐ എച്ച് ആർ ഡിയിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തി

പുതുപ്പളളി : ലഹരി ഉപയോഗത്തിനും നിയമ ലംഘനങ്ങൾക്കും എതിരെ ഐ എച്ച് ആർ ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ജാഗ്രത സദസ് നടത്തി. കോട്ടയം ഈസ്റ്റ് ജനമൈത്രി പൊലീസ് എസ് ഐ സദക്കത്തുള്ള , സിവിൽ എക്സൈസ് ഓഫിസർ അശോക് ബി.നായർ ക്ലാസ് എടുത്തു. സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് , ടീൻസ് ക്ലബ് , ജൂനിയർ റെഡ് ക്രോസ് , ബാലജന സഖ്യം എന്നിവയുടെ നേതൃത്വത്തിലാണ് സദസ് നടത്തിയത്. ജിനു വി. കുമാർ , ജോൺ ബേബി , ഇ.കെ പ്രകാശൻ , ശിവരാജൻ , പ്രിൻസിപ്പൽ ബിജു ഫിലിപ്പ് , പി ടി എ പ്രസിഡന്റ് ജെയിംസ് കെ പോൾ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles