കറുകുറ്റി: പൊതുവിദ്യാഭ്യാവകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ അയല്‍കൂട്ട ശാക്തീകരണ കാമ്പെയിന് ‘തിരികെ സ്കൂള്‍’ ശ്രദ്ധേയമായി. കറുകുറ്റി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങളാണ് സ്കൂളിലെത്തിയത്. സെന്റ് ജോസഫ്സ് വിദ്യാലയത്തിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളും പരിപാടിയുടെ ഭാഗമായി. ഡിജിറ്റല്‍ കാലം എന്ന ക്ലാസ്സില്‍ റേഡിയോ ശ്രീ മൊബൈല്‍ ആപ്പ് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ പരിചയപ്പെടുത്തുകയും അത് അമ്മമാരുടെ മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. പ്രായഭേദമെന്യേ അമ്മമാരും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളും ഏറെ താത്പര്യത്തോടെയാണ് ഈ ക്ലാസ്സുകളില്‍ പങ്കെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ തിരികെ സ്കൂള്‍ ക്യാമ്പയ്നില്‍ എന്ന പദ്ധതിയില്‍ സഹകരിക്കാനായത് സെന്റ് ജോസഫ്സ് വിദ്യാലയത്തിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് അഭിമാന നിമിഷങ്ങളായിരുന്നു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശ്രീകുമാര്‍ ‘തിരികെ സ്കൂള്‍’ കാമ്പെയിന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കൗണ്‍സിലര്‍മാരായ ലിന്‍സി ആന്‍ലി, ജെന്‍സി സേവ്യര്‍, സുമ തങ്കപ്പന് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോട്ടോ കാപ്ഷന്‍:
കറുകുറ്റി സെന്റ് ജോസഫ്സ് വിദ്യാലയത്തില്‍ നടന്ന പൊതുവിദ്യാഭ്യാവകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ അയല്‍കൂട്ട ശാക്തീകരണ കാമ്പെയിന് ‘തിരികെ സ്കൂള്‍’ പരിപാടിയില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ റഡിയോ ശ്രീ മൊബൈല്‍ ആപ്പ് മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്നു.