കോന്നി :
നവ കേരള സദസ്സിനെ കോന്നിയിലേക്ക് വരവേല്‍ക്കുന്നതിനായി കോന്നി നിയോജകമണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഡിസംബര്‍ 17ന് വൈകിട്ട് നാലിന് കെഎസ്ആര്‍ടിസി മൈതാനിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരളസദസ് കോന്നി നിയോജക മണ്ഡലത്തില്‍ സംഘടിപ്പിക്കുന്നത്. പരിപാടി നടക്കുന്ന കോന്നി കെഎസ്ആര്‍ടിസി മൈതാനിയിലാണ് സംഘാടകസമിതി ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.
സംഘാടകസമിതി രക്ഷാധികാരികളായ പി ജെ അജയകുമാര്‍, പി ആര് ഗോപിനാഥന്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.തുളസീധരന്‍ പിള്ള, കോന്നി ഡി എഫ് ഒ ആയുഷ്കുമാര്‍ കോറി, ഡപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ്, ഡിഡിപി രാജേഷ്, കോന്നി തഹസില്‍ദാര്‍ മഞ്ജുഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി പുഷ്പവല്ലി, ആര് മോഹനന് നായര്‍, പി ആര് പ്രമോദ്, എന്‍ നവനിത്ത്, രേഷ്മ മറിയം റോയ്, രജനി ജോസഫ് പ്രീജ പി നായര്‍, രവികല എബി, കോന്നി ഡിവൈഎസ്പി രാജപ്പന് റാവുത്തര്‍, മണ്ഡലത്തിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പ്രഫ.കെ മോഹന്‍ കുമാര്‍, ശ്യാം ലാല്‍, രാജു നെടുംവംപുറം, സോമന് പാമ്പായിക്കോട്, അമ്പിളി വര്‍ഗീസ്, കെജി രാമചന്ദ്രന് പിള്ള, രാജേഷ്, എംപി മണിയമ്മ, ദീപ കുമാര്‍, സംഗേഷ് ജി നായര്‍, മലയാലപ്പുഴ മോഹന്‍, പി എസ് കൃഷ്ണ കുമാര്‍, മണ്ഡലം തല വകുപ്പ് മേധാവികള്‍, സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.