ക്രിസ്തുമസ് ന്യൂഇയര്‍ ബംപർ ! സമ്മാനാര്‍ഹന് എത്ര രൂപ കയ്യില്‍ കിട്ടും ; സർ ചാർജും നികുതിയും കഴിഞ്ഞ് കയ്യിൽ കിട്ടുന്ന തുക എങ്ങനെ അറിയാം 

ന്യൂസ് ഡെസ്ക് : ബംപറിന്റെ ആവേശം തീരുന്നില്ല, പൂജാ ബംപറിന്റെ തിരക്കൊഴിഞ്ഞതോടെ ക്രിസ്തുമസ് ന്യൂഇയര്‍ ബംപറാണ് ഇപ്പോള്‍ വിപണിയിലെ താരം. കുറഞ്ഞ ലോട്ടറി വിലയും ഉയര്‍ന്ന സമ്മാനങ്ങളും തന്നെയാണ് 2023 ലെ ക്രിസ്തുമസ് ന്യൂഇയര്‍ ബംപറിനെ ആകര്‍ഷകമാക്കുന്നത്. 400 രൂപ ടിക്കറ്റില്‍ ഇത്തവണത്തെ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി രൂപയാണ്. 1 കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. അങ്ങനെ 21 കോടിപതികള്‍ ഇത്തവണ ക്രിസ്തുമസ് ന്യൂഇയര്‍ ബംപറിലുണ്ടാകും. ഇതില്‍ 20 പേരെ കോടിപതിയാക്കുന്ന രണ്ടാം സമ്മാനമാണ് ലോട്ടറിയെ ആകര്‍ഷകമാക്കുന്നത്. 10 സീരിസില്‍ നിന്നും ഓരോരുത്തര്‍ക്കായാണ് ഇത്തവണ 1 കോടി വീതം നല്‍കുന്നത്. സമ്മാനം 1 കോടി രൂപയാണെങ്കിലും സമ്മാനാര്‍ഹന് എത്ര രൂപ കയ്യില്‍ കിട്ടുമെന്നത് എപ്പോഴും ഉയരുന്ന ചോദ്യമാണ്. നികുതി ബാധ്യത എങ്ങനെയെന്നും എത്ര രൂപ സമ്മാനാര്‍ഹന് കിട്ടുമെന്നും നോക്കാം.

Advertisements

നികുതി കണക്കാക്കുന്നത് എങ്ങനെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദായ നികുതി നിയമത്തിലെ സെക്ഷൻ 115ബിബി പ്രകാരം 30 ശതമാനം ആണ് ലോട്ടറി തുകയ്ക്ക് ബാധകമായ നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച്‌ സര്‍ചാര്‍ജും ആദായ നികുതി വകുപ്പ് ഈടാക്കും. മൊത്ത വരുമാനത്തിന്റെ അളവ് അനുസരിച്ചാണൻ് സര്‍ചാര്‍ജ് ചുമത്തുന്നത്.

50 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സര്‍ചാര്‍ജില്ല. 50 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെയാണ് വരുമാനമെങ്കില്‍ നികുതി ബാധ്യതയുടെ 10 ശതമാനം സര്‍ചാര്‍ജ് നല്‍കണം. 1 കോടി മുതല്‍ 2 കോടി വരെ വരുമാനമുള്ളവര്‍ക്ക് 15 ശതമാനമാണ് സര്‍ചാര്‍ജ്. നികുതിയും സര്‍ചാര്‍ജും അടങ്ങിയ തുകയ്ക്ക് മുകളില്‍ 4 ശതമാനം എജ്യുക്കേഷണല്‍ സെസും നല്‍കണം.

എത്ര തുക ലഭിക്കും

സമ്മാനാര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഈ തുക സമ്മാനത്തില്‍ നിന്ന് കുറയ്ക്കും. 10 ലക്ഷം രൂപ ഏജൻസി കമ്മീഷൻ കുറച്ച്‌ ബാക്കി 90 ലക്ഷം രൂപയ്ക്കാണ് 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കുന്നത്. ഈ ഇനത്തില്‍ 27 ലക്ഷം രൂപ ആദായ നികുതി വകുപ്പിലേക്ക് പോകും. ബാക്കിയുള്ളത് 63 ലക്ഷം രൂപയാണ്. ഈ തുകയാണ് ലോട്ടറിയടിച്ചയാള്‍ക്ക് അര്‍ഹതയുള്ളത്.

സര്‍ചാര്‍ജ്

ലോട്ടറി തുക കൈപറ്റിയ ശേഷമാണ് സര്‍ചാര്‍ജ് അടയ്ക്കേണ്ടത്. സ്രോതസില്‍ നിന്നുള്ള നികുതി ലോട്ടറി വകുപ്പ് ഈടാക്കിയാണ് പണം അനുവദിക്കുക. എന്നാല്‍സര്‍ചാര്‍ജ് തുക സമ്മാനാര്‍ഹൻ നേരിട്ട് അടയ്ക്കണം. സമ്മാനതുകയോടൊപ്പം ആകെ വരുമാനവും കണക്കാക്കിയ തുകയ്ക്കാണ് സര്‍ചാര്‍ജ് നല്‍കേണ്ടത്. 50 ലക്ഷം മുതല്‍ 1 കോടി രൂപയ്ക്ക് ഉള്ളില്‍ മൊത്ത വരുമാനം വരുമ്ബോള്‍ 10 ശതമാനമാണ് സര്‍ചാര്‍ജ്. നികുതിയായി അടച്ച തുകയുടെ 10 ശതമാനമാണ് സര്‍ച്ചാര്‍ജ് അടയ്ക്കേണ്ടത്. 27 ലക്ഷം രൂപയുടെ 10 ശതമാനമായ 2.70 ലക്ഷം രൂപ സര്‍ചാര്‍ജ് ഇനത്തില്‍ പോകും. അടുത്തത് ഹെല്‍ത്ത് ആൻഡ് ഏജ്യുക്കേഷൻ സെസ് ആണ്. ടിഡിഎസ് ആയി ഈടാക്കിയ തുകയുടെ 4 ശതമാനം ആണ് സെസ് നല്‍കേണ്ടത്. 1,18,000 രൂപ സെസ് ആയി ഈടാക്കും. ഏജൻസി കമ്മീഷനും നികുതിയും സര്‍ചാര്‍ജും സെസും കിഴിച്ചാല്‍ 59,11,200 രൂപ ലോട്ടറിയിടിച്ച വ്യക്തിക്ക് ലഭിക്കും.

ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും 20 കോടി വീതമാണ്. ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അതേ 9 അക്കമുള്ള മറ്റ് സീരീസിലെ ടിക്കറ്റ് ഉടമകള്‍ക്ക് ഒരു ലക്ഷം രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. 10 ലക്ഷം രൂപ വീതം 30 പേര്‍ക്കാണ് ഇത്തവണ മൂന്നാം സമ്മാനം. 3 ലക്ഷം രൂപ വീതമാണ് നാലാം സമ്മാനം. ആകെ 20 സമ്മാനാര്‍ഹര്‍.

നാലാം സമ്മാന 20 പേര്‍ക്ക് 2 ലക്ഷം രൂപ വീത നല്‍കും. ഓരോ സീരീസില്‍ നിന്നും രണ്ട് വിജയികളെ നറുക്കെടുക്കും. ടിക്കറ്റിന്റെ അവസാന നാല് അക്കങ്ങള്‍ക്ക് 400 രൂപയാണ് സമ്മാനം ലഭിക്കുക.

Hot Topics

Related Articles