ബിജെപിക്ക് അനുകൂലമായ എക്സിറ്റ് പോളുകള്‍ വ്യാജം, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 130 സീറ്റ് നേടും : ദിഗ്‍വിജയ് സിംഗ്

ഡല്‍ഹി : മധ്യപ്രദേശില്‍ ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോളുകള്‍ വ്യാജമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. കോണ്‍ഗ്രസ് 130 സീറ്റ് നേടും. ഇന്ത്യാ ടുഡേ, ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോളുകള്‍ക്ക് ബിജെപി പണം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

Advertisements

ഇതിനിടെ ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് നേരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇത്തവണ ചതിയന്‍മാര്‍ കൂടെയില്ലെന്നും അതിനാല്‍ കൂറ് മാറ്റം ഉണ്ടാകില്ലെന്നും ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാനിലെ 200ല്‍ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയില്‍ 119 സീറ്റുകളിലും ഫലം ഇന്നറിയാം.

Hot Topics

Related Articles