മധ്യപ്രദേശിൽ നിലവില്‍ ഒരു ട്രെൻഡും  കാണുന്നില്ല ; 11 മണി വരെ ഒരു ട്രെൻഡും നോക്കാൻ താനില്ലെന്ന് കമല്‍നാഥ്

ഡല്‍ഹി : തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മധ്യപ്രദേശില്‍ നിലവില്‍ ഒരു ട്രെൻഡും താൻ കാണുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. 11 മണി വരെ ഒരു ട്രെൻഡും നോക്കാൻ താനില്ല. ആത്മവിശ്വാസത്തിലാണെന്നും മധ്യപ്രദേശിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബി.ജെ.പിയാണ് മുന്നേറുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും പിന്നീട് ബി.ജെ.പി ലീഡുനില തിരിച്ചു പിടിക്കുകയായിരുന്നു. ഇപ്പോള്‍ 100ലേറെ സീറ്റുകളില്‍ ബി.ജെ.പിക്ക് ലീഡുണ്ട്. 90ലേറെ സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.

Advertisements

Hot Topics

Related Articles