തിരുവാർപ്പ് : തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര സമര നായകൻ ടി.കെ മാധവൻ സ്മാരക ട്രസ്റ്റ് അഖില കേരള പ്രസംഗ മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമരത്തിന്റെ 96 ആം വാർഷികത്തിന്റെയും ഗാന്ധിജിയുടെ തിരുവാർപ്പ് സന്ദർശനത്തിന്റെ 96 ആം വാർഷികത്തിന്റെയും ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടി.കെ മാധവൻ സ്മാരക സ്വർണ മെഡലിന് വേണ്ടിയാണ് പ്രസംഗ മത്സരം നടക്കുക. വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. വൈകിട്ട് 4.30 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻറ് പി. കെ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും.
Advertisements