കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഖ്യപ്രതി പത്മകുമാറിന് കൊവിഡിന് ശേഷം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വൻ നഷ്ടമുണ്ടായി.കടം അഞ്ച് കോടിയായി. ആസ്തികള്‍ വിറ്റ് തീര്‍ക്കാനാകാത്ത വിധം അതെല്ലാം പലയിടങ്ങളിലായി പണയത്തിലാണ്. ഇടയ്ക്ക് തുടങ്ങിയ ബിരിയാണിക്കച്ചവടവും മത്സ്യവില്പന സ്റ്റാളും പച്ചപിടിച്ചില്ല. വായ്പ തിരിച്ചടവ് മുടങ്ങി ബാങ്ക് അധികൃതര്‍ ജപ്തി നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നല്‍കിയതോടെ പത്ത് ലക്ഷം രൂപ പെട്ടെന്ന് ആവശ്യമായി. ഈ തുക കടമായി പലരോടും ചോദിച്ചെങ്കിലും കിട്ടിയില്ല.
പത്മകുമാറിന്റെയും കുടുംബത്തിന്റെയും പരിചയക്കാരില്‍ പലരും അടുത്തസമയത്ത് സമ്ബന്നരായി മാറി. അത് തെറ്റായ മാര്‍ഗങ്ങളിലൂടെയാണെന്നായിരുന്നു ഇവരുടെ ധാരണ. എങ്കില്‍ തങ്ങള്‍ക്കും എന്തുകൊണ്ട് ആയിക്കൂടെന്ന ചിന്തയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി സജീവമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം തട്ടാമെന്ന കുബുദ്ധിയുടെ ഉറവിടം പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഒരു വര്‍ഷം മുമ്ബ് പെട്ടെന്ന് പണം സംഘടിപ്പിക്കാനുള്ള ആലോചനകള്‍ തുടങ്ങിയപ്പോള്‍ അനിതകുമാരിയാണ് പദ്ധതി മുന്നോട്ടുവച്ചതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.