തെരഞ്ഞെടുപ്പ് ഫലം കുടുംബാധിപത്യത്തിനുള്ള ജനങ്ങളുടെ തിരിച്ചടി ; കേരള രാഷ്ട്രീയവും നിശബ്ദമായി മാറുമെന്ന് എപി അബ്ദുള്ളക്കുട്ടി

ഡല്‍ഹി : ബിജെപിക്ക് വരാനിരിക്കുന്ന ലോക്സഭ ഫൈനല്‍ തെരഞ്ഞെടുപ്പിലേക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ഫലം പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ബിജെപിയുടെ മുന്നേറ്റത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയവും നിശബ്ദമായി മാറും എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Advertisements

നരേന്ദ്ര മോദിയുടെ ഭരണ നിര്‍വഹണ മികവ് നല്‍കിയ വിജയം എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവര് നാട്ടില്‍ നടക്കുന്നത് അറിയുന്നില്ല. കോണ്‍ഗ്രസിന്‍റെ കുടുംബാധിപത്യത്തിനുള്ള ജനങ്ങളുടെ തിരിച്ചടി ആണ് ഫലമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് തന്നെ എന്ന് കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി ദേശീയ ജന സെക്രട്ടറി രാധാമോഹൻ ദാസ് അഗര്‍വാള്‍ പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഏറെക്കുറെ വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാധാമോഹന്‍ ദാസിന്‍റെ പ്രതികരണം. മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ ആരൊക്കെയെന്ന് വിജയിച്ച എംഎല്‍എമാര്‍ തീരുമാനിക്കുമെന്നും രാധാമോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു. വിജയം മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. പാര്‍ട്ടിയെക്കാള്‍ ജനം മോഡിയെ സ്നേഹിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഈ വലിയ വിജയം. കേരളത്തിലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകള്‍ വിജയിക്കും എന്നും അഗര്‍വാള്‍ പറഞ്ഞു.

Hot Topics

Related Articles