കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവ കേരള സദസ്സിനെന്ന് പ്രചാരണം: ഒരാൾ അറസ്റ്റിൽ

കാസർകോട് : മുഖ്യമന്ത്രിക്കും നവകേരള സദസ്സിനും എതിരേ സാമൂഹികമാധ്യമത്തില്‍ അപവാദപ്രചാരണം നടത്തിയതിന് പോലീസ് കേസെടുത്തു. കുഞ്ചത്തൂര്‍ സ്വദേശി അബ്ദുള്‍ മനാഫിന്റെ (48) പേരിലാണ് മേഞ്ചശ്വരം പോലീസ് സ്വമേധയാ കേസെടുത്തത്. ഐ.ടി. നിയമം, കലാപ ആഹ്വാനം, ഇന്ത്യൻ ശിക്ഷാനിയമം 153-ാം വകുപ്പ് തുടങ്ങിയവ പ്രകാരമാണ് കേസ്. ഇയാളെ സ്റ്റേഷനില്‍ വരുത്തി ഫോണ്‍ പിടിച്ചെടുത്തശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസ്സിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു പ്രചാരണം. മഞ്ചേശ്വരത്തെ ഒരു സമൂഹമാധ്യമ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിച്ചത്.

Advertisements

Hot Topics

Related Articles