കടുത്തുരുത്തിയിൽ നവകേരള സദസ്  ഡി​​സം​​ബ​​ര്‍ 14ന്

ക​​ടു​​ത്തു​​രു​​ത്തി :  നി​​യ​​മ​​സ​​ഭാ നിയോജക മ​​ണ്ഡ​​ലം ന​​വ​​കേ​​ര​​ള സ​​ദസ്സ് ഡി​​സം​​ബ​​ര്‍ 14ന് വ്യാഴാഴ്ച്ച ​​രാ​​വി​​ലെ 11.00 ന് ​​കു​​റ​​വി​​ല​​ങ്ങാ​​ട് ദേവമാതാ കോളേജ് മൈതാനത്ത് ന​​ട​​ക്കും. അന്നുതന്നെ രാ​​വി​​ലെ 9.00ന് മു​​ഖ്യ​​മ​​ന്ത്രി​​യും മ​​ന്ത്രി​​മാ​​രും പ​​ങ്കെ​​ടു​​ക്കുന്ന പ്ര​​ഭാ​​ത​​യോ​​ഗം കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി പാ​​രി​​ഷ് ഹാ​​ളി​​ലും ന​​ട​​ക്കും.ന​​വ​​കേ​​ര​​ള സ​​ദ​​സ്സി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ മീ​​ഡി​​യ ആ​​ന്‍​ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ത്ഥിക​​ള്‍​ക്കാ​​യി ക്വി​​സ് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കും.  ന​​വ​​കേ​​ര​​ള​​മാ​​ണ് വി​​ഷ​​യം. സ്‌​​കൂ​​ള്‍​ത​​ല മ​​ത്സ​​രം ഡിസംബർ 5​​നു​​ള്ളി​​ല്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്കും. സ്‌​​കൂ​​ള്‍​ത​​ല വി​​ജ​​യി​​ക​​ള്‍​ക്ക് ഡി​​സം​​ബ​​ര്‍ 6, 7 തീ​​യ​​തി​​ക​​ളി​​ലാ​​യി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത​​ല മ​​ത്സ​​രം കു​​റ​​വി​​ല​​ങ്ങാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ള്‍​സ് ഹൈസ്ക്കൂ​​ളി​​ല്‍ ഉ​​ച്ച​​കഴിഞ്ഞ് 2.00ന് നടക്കും. ​നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ യു​പി, ഹൈ​​സ്‌​​കൂ​​ള്‍, ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി വി​​ദ്യാ​​ര്‍​ത്ഥി​​ക​​ള്‍​ക്ക് മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാം. ഒ​​ന്നും ര​​ണ്ടും സ്ഥാ​​നം ല​​ഭി​​ക്കു​​ന്ന​​വ​​ര്‍​ക്ക് സ​​മ്മാ​​ന​​വും സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റും ന​​ല്‍​കും.

Advertisements

Hot Topics

Related Articles