കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ ആക്രമിച്ച  കേസ് ;  മൂന്നുപേർ അറസ്റ്റിൽ

കോട്ടയം: കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തനങ്ങാടി കുന്നുംപുറം ഭാഗത്ത് ഈറ്റക്കൽ വീട്ടിൽ രാജു  ഇ.എസ് (58), മീനടം കാര്യമഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ(58), പുതുപ്പള്ളി പയ്യപ്പാടി കൊച്ചുമറ്റം ഭാഗത്ത് പുന്നക്കൽ വീട്ടിൽ സുദീപ് തോമസ്  (38) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കഴിഞ്ഞ ദിവസം കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം വച്ച് കെ.എസ്.ആർ.റ്റി.സി  ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. 

Advertisements

റെയിൽവേ സ്റ്റേഷനില്‍ ശബരിമലയിലേക്ക്‌ ഭക്തരെ കൊണ്ടുപോകുന്നതിനായി കെ.എസ്.ആർ.റ്റി.സി ബസ്സുമായി എത്തിയ ഡ്രൈവർ വണ്ടി പാർക്ക് ചെയ്തതിനുശേഷം പുറത്തിറങ്ങിയ സമയത്ത് എത്തിയ മറ്റൊരു കെ.എസ്.ആർ.റ്റി.സി  ബസിന് സൈഡ് പറഞ്ഞു കൊടുത്തിരുന്ന സമയത്ത് അതുവഴി വന്ന  ഇവർ സഞ്ചരിച്ചിരുന്ന   ഓട്ടോറിക്ഷയോട് നിർത്താൻ പറഞ്ഞതിലുള്ള വിരോധം മൂലം മൂവരും ചേർന്ന് ഡ്രൈവറെ  ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, ഡ്രൈവറുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് നിലത്തെറിയുകയുമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡ്രൈവറുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരെയും പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ ദിലീപ്കുമാർ, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Hot Topics

Related Articles