രാവിലെ ഒരു ചായ ആയാലോ..? ചെമ്പരത്തി ചായ മുതല്‍ ചമോമൈല്‍ വരെ; കാലറി രഹിതമായ ഹെര്‍ബല്‍ ചായകള്‍ പരിചയപ്പെടാം..

കോട്ടയം: ലോകമെമ്പാടുമുള്ള മിക്കവാറും പേരുടെയും പ്രിയ പാനീയമെടുത്താല്‍ അതില്‍ ഒന്നാമതായിരിക്കും ചായ. ദിവസത്തില്‍ മൂന്നു നാലും നേരമൊക്കെ ചായ കുടിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ചിലര്‍ മസാലയും പാലും ഒക്കെ ചേര്‍ത്ത ചായ കുടിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റുചിലര്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത ചായകള്‍ ഇഷ്ടപ്പെടുന്നു. ഏതൊരാള്‍ക്കും ഉന്മേഷം പകരുന്നതും ദിവസത്തെ കൂടുതല്‍ മികച്ചതാക്കി മാറ്റാന്‍ വഴിയൊരുക്കുന്നതുമായ ഏറ്റവും നല്ല പാനീയങ്ങളില്‍ ഒന്നാണിത്. കട്ടന്‍ ചായ, ഗ്രീന്‍ ടീ, ഓലോങ് തുടങ്ങിയ യഥാര്‍ഥ ചായകള്‍ കാമെലിയ സിനെന്‍സിസ് എന്ന തേയില ചെടിയുടെ ഇലകളില്‍ നിന്നാണ് ഉണ്ടാക്കുന്നത്. എന്നാല്‍, ടിസാനുകള്‍ എന്നറിയപ്പെടുന്നഹെര്‍ബല്‍ ടീ വിവിധ സസ്യങ്ങളില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നത്. ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫൈറ്റോകെമിക്കലുകളാല്‍ സമ്പന്നവും കാലറി രഹിതവുയ ചായകള്‍ പരിചയപ്പെടാം.

Advertisements

ചെമ്പരത്തി ചായ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് മികച്ചതാണ് ചെമ്പരത്തി ചായ. ചെമ്പരത്തി പൂവ് ചൂടുവെള്ളത്തില്‍ ഇട്ട് നിറം മാറിയ ഉടന്‍ മാറ്റിയ ശേഷം വെള്ളത്തില്‍ ഒരല്പം നാരങ്ങാനീരും തേനും ചേര്‍ത്ത് കുടിച്ചാല്‍ ചെമ്പരത്തി ചായ റെഡിയായി. പൂവില്‍ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകളും ആന്തോസയാനിനുകളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സംയുക്തങ്ങളാണ്. ഇവയാണ് ബി.പിയെയും ഷുഗറിനെയും നിയന്ത്രിക്കുന്നത്.

ഇഞ്ചി ചായ

ഇഞ്ചി, തേന്‍ എന്നീ ചേരുവകള്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്നതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളിക്കൊണ്ട് അണുബാധകളെ ചെറുത്തു നിര്‍ത്താന്‍ സഹായമരുളും. വാസ്തവത്തില്‍ ജലദോഷം പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുമ്പോള്‍ കഴിക്കാന്‍ ഏറ്റവും ഉത്തമമായ ചായകളില്‍ ഒന്നാണ് ഇത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ഇഞ്ചിയില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് ശരീരത്തിലെ വേദനകളെ കുറയ്ക്കുന്നതിനുള്ള കഴിവുണ്ട് എന്നാണ്.

പെപ്പര്‍- ലെമണ്‍ ചായ

കുരുമുളകിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് ശരീരത്തില്‍ കടന്നുകൂടുന്ന അണുബാധകളെ നേരിടാനും വേദനകളും അസ്വസ്ഥതകളും കുറച്ചുകൊണ്ട് ശരീരത്തെ ശാന്തമാക്കാനും സഹായിക്കും. അണുബാധ ലക്ഷണങ്ങളെ തടയാന്‍ ഈ രണ്ട് ചേരുവകളും ചേര്‍ത്ത് ഉപയോഗിക്കുക.തേയിലയോടൊപ്പം കുരുമുളക് ചേര്‍ത്ത് ചായ തിളപ്പിക്കുക. ഇത് തിളച്ചുകഴിഞ്ഞാല്‍ അതിലേക്ക് നാരങ്ങ നീര് ചേര്‍ത്തുകൊടുക്കാം. മധുരത്തിനായി നിങ്ങള്‍ക്ക് ആവശ്യാനുസരണം തേനും ചേര്‍ക്കാം. ഭാരനിയന്ത്രണത്തിന് അത്യുത്തമമാണിത്. തലവേദനയ്ക്കും ദന്തക്ഷയത്തിനും ഉത്കണ്ഠയ്ക്കും ഉത്തമമരുന്നു കൂടിയാണ്.

ഗ്രീന്‍ ടീ

തേയില ഇലകള്‍ ഓക്സിഡൈസ് ചെയ്യാന്‍ അനുവദിക്കാതെ ആവിയില്‍ ഉണക്കിയാണ് ഗ്രീന്‍ ടീ ഉണ്ടാക്കുന്നത്. കഫീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മാനസിക ഊര്‍ജസ്വലത വര്‍ധിപ്പിക്കുകയും ഹൃദ്രോഗവും പ്രമേഹവും തടയാന്‍ സഹായിക്കുകയും ചെയ്യും. ഗ്രീന്‍ ടീ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാറ്റെച്ചിന്‍ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഈ ചായ.

ഓലോംഗ് ചായ

ഓലോങ്പരമ്പരാഗതമായ ചൈനീസ് ചായയാണ് ഓലോംഗ് ചായകള്‍. ഇതുണ്ടാക്കാന്‍ തേയില ഇലകള്‍ ഭാഗികമായി ഓക്സിഡൈസ് ചെയ്യപ്പെടുന്നു. ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന കാറ്റെച്ചിനുകള്‍ ഉള്‍പ്പെടെയുള്ള പോളിഫെനോളുകളുടെ ഒരു മിശ്രിതം ഓലോങ്ങില്‍ അടങ്ങിയിരിക്കുന്നു. തിളപ്പിച്ച വെള്ളത്തില്‍ ഇലകള്‍ ഇട്ടാണ് ഓലോങ് ചായ ഉണ്ടാക്കുന്നത്.

തുളസി ചായ

ശൈത്യകാലത്ത് സാധാരണയായി നേരിടേണ്ടിവരുന്ന ജലദോഷവും മറ്റ് അണുബാധകളുടെ പ്രതിരോധിച്ച് നിര്‍ത്താന്‍ ഏറ്റവും മികച്ച വീട്ടുവൈദ്യമാണ് തുളസി. തുളസിയിലെ ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ് പ്രോപ്പര്‍ട്ടികള്‍ അണുബാധകള്‍ക്കെതിരെ പോരാടിക്കൊണ്ട് ഫ്രീ റാഡിക്കലുകള്‍ നിങ്ങളുടെ ശരീരത്തിന് വരുത്തിവയ്ക്കുന്ന ദോഷഫലങ്ങളെ ലഘൂകരിക്കുന്നു. ഓരോതവണയും ചായ കുടിക്കുമ്പോള്‍ ഇതിലേക്ക് തുളസി കൂട്ടിചേര്‍ക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് രോഗങ്ങളെ അകറ്റി നിര്‍ത്താനുള്ള ശേഷി നല്‍കുന്നു.

ജാപ്പനീസ് മാച്ച

പൊടിച്ച ഗ്രീന്‍ ടീയാണ് മാച്ച. സാധാരണ ഗ്രീന്‍ ടീ പോലെ, ഇതില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്‌സിഡന്റ് സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. മിഠായികള്‍, ലേറ്റുകള്‍, സ്മൂത്തികള്‍ എന്നിവയിലും മാച്ച ഉപയോഗിക്കുന്നു, എന്നാല്‍ ഇത്തരം മിഠായികളില്‍ ചിലപ്പോള്‍ ഉയര്‍ന്ന പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. ഒരു ജാപ്പനീസ് മാച്ച ചായ ഉണ്ടാക്കാന്‍, ചെറിയ അളവിലുള്ള മാച്ച ചൂടുവെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. നന്നായി പതഞ്ഞു വന്നാല്‍ ചായ തയാര്‍.

ചമോമൈല്‍ ചായ

ഉത്കണ്ഠയ്ക്കും ഉറക്കക്കുറവിനും പരിഹാരമായി പരമ്പരാഗതമായി ഉപയോഗിക്കുന്ന ചമോമൈല്‍ ചായ. ചമോമൈല്‍ ചെടിയുടെ ചെറിയ, ഡെയ്‌സി പോലുള്ള പൂക്കള്‍ ഉണക്കിയാണ് ചായയുണ്ടാക്കുന്നത്. ആര്‍ത്തവ സമയത്തെ വേദന, പ്രമേഹം, രക്തസമ്മര്‍ദ്ദം കുറയ്ക്കല്‍, ഉറക്കമില്ലായ്മ പരിഹരിക്കും, ജലദോഷം അകറ്റും, ചര്‍മ പ്രശ്നങ്ങള്‍ പരിഹരിക്കും ഇതൊക്കെ ചമോമൈല്‍ ചായയുടെ ഗുണങ്ങളാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.