ശരീരത്തിന്റെ കൃത്യമായ വളർച്ചയ്ക്ക് പോഷകങ്ങൾ ആവശ്യമാണ്. അതിൽ പ്രധാനമാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. വിട്ടുമാറാത്ത വയറിളക്കം മഗ്നീഷ്യത്തിന്‍റെ കുറവ് ഉണ്ടാക്കാം. ദഹനസംബന്ധമായ തകരാറുകൾക്കുള്ള ശരിയായ ചികിത്സ ചെയ്യുന്നത് മഗ്നീഷ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും.
മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടായാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ പ്രകടമാക്കും. ക്ഷീണമോ ബലഹീനതയോ മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശരീരത്തിൽ ആവശ്യത്തിന് ധാതുക്കൾ ഇല്ലെങ്കിൽ, വിശപ്പില്ലായ്മ അനുഭവപ്പെടും. മഗ്നീഷ്യം ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്നു, അതിനാൽ അതിന്റെ അഭാവം വിശപ്പില്ലായ്മയിലേക്ക് നയിക്കുന്നു.
പേശി ബലഹീനത ഒരു സാധാരണ ലക്ഷണമാണ്. മഗ്നീഷ്യത്തിന്റെ കുറവ് മൂലമുണ്ടാകുന്ന പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. ഇത് പേശിവലിവിലേക്ക് നയിക്കുന്നു. അസാധാരണമായ ഹൃദയമിടിപ്പാണ് മറ്റൊരു ലക്ഷണം. പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറയുകയാണെങ്കിൽ, അത് സാധാരണ ഹൃദയമിടിപ്പിനെ ബാധിക്കും. തലകറക്കവും ഓക്കാനവും ഇടയ്ക്കിടെ അനുഭവപ്പെടുന്നത് ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാകാം.