ദില്ലി: ഈ മാസം പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻവാദി നേതാവ് ഗുട്പത് വന്ത് സിങ് പന്നു. ഈ മാസം13ന് മുമ്പ് ആക്രമിക്കുമെന്നാണ് വീഡിയോ സന്ദേശ ഭീഷണിയിൽ അറിയിച്ചിരിക്കുന്നത്.
Advertisements
ഐഎസ്‌ഐയുടെ സഹായത്തോടെ ആക്രമണം നടത്തുമെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയുടെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.