തിരുവനന്തപുരം : സംസ്ഥാനത്ത് ഈ ആഴ്ച 3 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്.ഡിസംബര്‍ 5, 8, 9 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നാണ് അറിയിപ്പ്.
ഡിസംബര്‍ 6 , 7 തിയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. ഒൻപതാം തീയതി രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ 24 മണിക്കൂറിനിടെ മഴ ലഭിക്കുമെന്നാണ് പ്രവചനം.