തിരുവല്ല :
തൃക്കവിയൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവവും ഹനുമദ് ജയന്തി ദിനവും. 2023 ഡിസംബർ 26 മുതൽ 2024 ജനുവരി 4 വരെ തിരുവുത്സവവും ; ഹനുമദ് ജയന്തി മഹോത്സവം ജനുവരി 4 മുതൽ ജനുവരി 10ന് പുഷ്പരഥ ഘോഷയാത്രയോടെ സമാപിക്കും.
ഡിസംബർ 26 ചൊവ്വാഴ്ച വൈകിട്ട് 6.30നും 7.00 നും മദ്ധ്യേ തൃക്കൊടിയേറ്റ് തന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് ബ്രഹ്മശ്രീ ത്രിവിക്രമൻ നാരായണൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ . തിരുവുത്സവം രണ്ടാം ദിവസം മുതൽ ആറാം ഉത്സവം വരെ വിവിധ കരകളിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത് നടത്തും.
പതിവുപൂജകൾക്ക് പുറമെ തിരുവാതിര, പുരാണ പാരായണം, നാട്യപ്രഭാവ, കഥാപ്രസംഗം, നൃത്തനൃത്യങ്ങൾ, ഭജൻസന്ധ്യ, അക്ഷര ശ്ലോക സദസ്സ് , സിനിമാറ്റിക് വിഷ്വൽ ഡ്രാമ, ഓട്ടൻതുള്ളൽ, ഫ്യൂഷൻ നൈറ്റ്, ശീതങ്കൻ തുള്ളൽ, ഗാനമേള, ബാലെ തുടങ്ങിയ കലാപരിപാടികൾ നടക്കും. ജനുവരി 4 ഹനുമദ് ജയന്തി മഹോത്സവം ആരംഭിച്ച് ജനുവരി 10 ന് പുഷ്പരഥ ഘോഷയാത്രയോടെ സമാപിക്കും. ഹനുമദ് ജയന്തി ദിനങ്ങളിൽ അഖണ്ഡനാമജപവും, മഹാപ്രസാദമൂട്ടും നടത്തും.
നടനസന്ധ്യ, പുല്ലാങ്കുഴൽ കച്ചേരി, മാജിക് ഷോ, കരോക്കെ ഗാനസന്ധ്യ, സ്പെഷ്യൽ പഞ്ചവാദ്യകച്ചേരി, സംഗീത കച്ചേരി, നാടകം തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.