സോളാർ പീഢന ഗൂഢാലോചനക്കേസ്: ഒന്നാം പ്രതിക്ക് ജാമ്യം; ഗണേഷ് കുമാറിന് ഇനി എല്ലാ വിചാരണയിലും നേരിട്ട് ഹാജരാകേണ്ടതില്ല

കൊല്ലം: സോളാർ പീഢന ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതിയ്ക്ക് ജാമ്യം. കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. കൂടാതെ എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഗണേഷ് കുമാറിന് കോടതി ഇളവ് നൽകി. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതിയെന്നാണ് നിർദേശം. എം എൽ എയും പൊതുപ്രവർത്തകനും ആയതിനാൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം.

Advertisements

അടുത്ത മാസം പത്തിന് കേസ്  വീണ്ടും പരിഗണിക്കും. അന്നേരം പുതിയ സാക്ഷിപ്പട്ടിക കൈമാറാൻ പരാതിക്കാരനായ അഡ്വ.സുധീർ ജേക്കബിന് കോടതി നിർദ്ദേശം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാംപ്രതി കെ ബി ഗണേഷ് കുമാർ എംഎൽഎക്കൊപ്പം ചേർന്ന് ഉമ്മൻ ചാണ്ടിയെ പീഢനക്കേസിൽ കുടുക്കാൻ  ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസിൽ ഗണേഷ് കുമാർ നേരത്തെ ജാമ്യം എടുത്തിരുന്നു. 

Hot Topics

Related Articles