പറയാനുള്ള കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ല പറയേണ്ടത് ;  നേരിട്ട് പറയാൻ രാജ്ഭവനിലേക്ക് ക്ഷണിക്കുന്നു ; മുഖ്യമന്ത്രിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : തന്നോട് പറയാനുള്ള കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ലാതെ നേരിട്ട് പറയാൻ രാജ്ഭവനിലേക്ക് ക്ഷണിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.തടഞ്ഞുവെച്ച ബില്ലുകളുടെ അടിയന്തര സാഹചര്യം നേരിട്ട് ബോധ്യപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

‘എനിക്ക് ആരോടും മുൻവിധിയില്ല. പറയാനുള്ള കാര്യങ്ങള്‍ നേരിട്ടുപറയൂ. അതിന് രാജ്ഭവനിലേക്ക് വരൂ. എന്നോട് മാധ്യമങ്ങള്‍ മുഖേന സംസാരിക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെ അനുയായികളോടും പാര്‍ട്ടിമെമ്പര്‍മാരോടും ഭരണഘടനയെ നിന്ദിക്കരുതെന്ന് പറയണം, പാക് അധീന കശ്മീരിനെ സ്വതന്ത്ര കശ്മീര്‍ എന്നു വിളിക്കുന്നത് നിര്‍ത്താൻ പറയണം, വിഘടനവാദത്തിനും പ്രാദേശികവാദത്തിനും അഗ്നിപകരുന്നത് നിര്‍ത്താൻ പറയണം. ഇവയൊക്കെയാണ് ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാകുന്ന കാര്യങ്ങളാണിവ’ -ആരിഫ് മുഹമ്മദ് ഖാൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്തുകാര്യവും വിളിച്ചുപറയാവുന്ന സ്ഥാനമാണ് ഗവര്‍ണര്‍പദവിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കരുതരുതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് പറഞ്ഞിരുന്നു. ‘കേരളത്തില്‍ ഭരണം നടത്തുന്നത് മന്ത്രിമാരല്ല പ്രൈവറ്റ് സെക്രട്ടറിമാരാണെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇതേവരെ കേന്ദ്രമന്ത്രിമാരോ കേന്ദ്രസര്‍ക്കാരോ ഇങ്ങനെയൊരുകാര്യം പറഞ്ഞിട്ടില്ല. അതിനര്‍ഹിക്കുന്നരീതിയില്‍ മറുപടിപറയുന്നില്ല. പ്രൈവറ്റ് സെക്രട്ടറിമാരാണ് ഭരണം നടത്തുന്നതെന്നുപറയാന്‍ എന്തനുഭവമാണ് ഈ മനുഷ്യനുള്ളത്.

Hot Topics

Related Articles