കോട്ടയം : കേരള ഫയർ ആൻഡ് റെസ്ക്യൂ- സിവിൽ ഡിഫൻസ് – ഹോം ഗാർഡ് റൈസിംഗ് ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി കോട്ടയം ഡിവിഷനിലെ കോട്ടയം ഫയർ സ്റ്റേഷനിൽ നിന്നും ‘ബ്രഹ്മപുരം’ അഗ്നിശമന ദൗത്യത്തിൽ സേവനമനുഷ്ഠിച്ച സിവിൽ ഡിഫൻസ് വാർഡൻമാർക്ക് കോട്ടയം ജില്ലാ ഫയർ ഓഫീസർ റജി വി കുര്യാക്കോസ് പ്രശംസ പത്രം നൽകി ആദരിച്ചു. ചടങ്ങിൽ കോട്ടയം ഫയർ സ്റ്റേഷൻ ഓഫീസർ വിഷ്ണു മധുവും പങ്കെടുത്തു.
Advertisements