കോട്ടയം: ദലിത് ക്രൈസ്തവരോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തിവരുന്ന അനീതിയും വിവേചനവും അവസാനിപ്പിച്ച് സാമൂഹ്യ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ദലിത് ക്രിസ്ത്യൻ അവകാശ സമ്മേളനം കോട്ടയത്ത് നടക്കും. ഡിസംബർ 9ന് രാവിലെ 10 മുതൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനം ദലിത് സമുദായ മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് ഉത്ഘാടനം ചെയ്യും. പ്രമുഖ ചിന്തകനും ദലിത് സമുദായ മുന്നണി ചെയർമാനുമായ സണ്ണി എം കപിക്കാട് അവകാശ പ്രഖ്യാപനം നടത്തും. സ്വാഗത സംഘം ചെയർമാൻ ഡോ.റ്റി.എൻ ഹരികുമാർ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പള്ളി ദലിത് ക്രൈസ്തവർ; സാമൂഹ്യ നീതിയും, സംവരണവും എന്ന വിഷയം അവതരിപ്പിക്കും.
തുടർന്ന് സമുദായ സംഘടനകളുടെ സംസ്ഥാന നേതാക്കളായ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി റ്റി. ആർ.ഇന്ദ്രജിത്, സിദ്ധനർ സർവ്വീസ് സൊസൈറ്റി ജനറൽ സെക്രട്ടറി കെ. രവികുമാർ, കേരള വേലൻ മഹാസഭ ജനറൽ സെക്രട്ടറി ജി.ബാഹുലേയൻ, കേരള ചേരമർ സംഘംസംസ്ഥാന പ്രസിഡൻ്റ് എബി.ആർ. നീലംപേരൂർ, കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന ജോ.സെക്രട്ടറി റ്റി. അരുൺ കുമാർ, കേരള വള്ളുവ സമുദായ സംഘം സംസ്ഥാന പ്രസിഡൻ്റ് വി.സി. വിജയൻ മാസ്റ്റർ,ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ചിത്ര നിലമ്പൂർ, അയ്യനവർ മഹാജന സംഘം സംസ്ഥാന പ്രസിഡൻ്റ് കെ.ഇ. രത്നരാജ്, കേരളാ സ്റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് ഹരീഷ് മുളഞ്ചേരി, കേരള പുലയൻ മഹാസഭ സംഘടനാ സെക്രട്ടറി കെ.ടി. അയ്യപ്പൻകുട്ടി, എ.കെ.പി.എം.എസ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സന്തോഷ് വിലങ്ങുപറമ്പിൽ, സംസ്ഥാന പരിവർത്തിത ക്രൈസ്തവ കോർപറേഷൻ ഡയറക്ടർ ഡോ. എം.കെ. സുരേഷ്, എയിഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതി കൺവീനർ ഒ.പി. രവീന്ദ്രൻ, ചരിത്രകാരൻ ഡോ.വിനിൽ പോൾ, നോർത്ത് കേരള ദലിത് ക്രിസ്ത്യൻ ഫോറം പ്രതിനിധി സുനിൽ കൊയിലേര്യൻ, എഴുത്തുകാരൻ ഡി മോഹൻദാസ്, ജേക്കബ് മാത്യു റവ. ജോയ്സ് ജോൺ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ ഭരണഘടനയിൽ വിഭാവന ചെയ്തിട്ടുള്ള അവകാശങ്ങളും പരിരക്ഷകളും നിഷേധിക്കപ്പെട്ട ഏക ജനവിഭാഗം പട്ടികജാതിയിൽ നിന്നും ക്രിസ്തു മതം സ്വീകരിച്ച ദലിത് ക്രൈസ്തവർ മാത്രമാണ് . കേരള ജനസംഖ്യയുടെ എട്ട് ശതമാനവും ക്രൈസ്തവ ജനതയുടെ ഏറിയ പങ്കും വരുന്ന ദലിത് ക്രൈസ്തവരുടെ അവകാശങ്ങളോട് കേന്ദ്ര സംസ്ഥാന സർക്കാരുകളും ക്രൈസ്തവ സഭകളും ഒരേ പോലെ മുഖം തിരിച്ചു നിന്ന ചരിത്രമാണുള്ളത്. വെറും ഒരു ശതമാനം ഉദ്യോഗ-വിദ്യാഭ്യാസ സംവരണമാണ് ദലിത് ക്രൈസ്തവർക്ക് നൽകിവരുന്നത് .
കടുത്ത ജാതി വിവേചനവും അസമത്വവും അടിച്ചമർത്തലുകളും അനുഭവിച്ചു കൊ ണ്ടിരിക്കുന്ന ദലിത് ക്രൈസ്തവർ 1950 ലെ പ്രസിഡൻഷ്യൽ ഉത്തരവിനെ തുടർന്ന് പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടെങ്കിലും, നിയമ നിർമ്മാണ സഭകളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ പ്രാതിനിധ്യമോ സർക്കാർ ഉദ്യോഗങ്ങളിൽ മതിയായ പങ്കാളിത്തമോ ലഭിക്കുന്നില്ല. ഭൂ വിഹിതം, വിദ്യാഭ്യസം, തൊഴിൽ, പാർപ്പിടം, വികസന പങ്കാളിത്തം എന്നിവയിൽ നാമമാത്രമായി പോലും പരിഗണന ലഭിക്കാതെയും. ഉദ്യോഗ-രാഷ്ട്രീയ പ്രാതിനിധ്യം നിഷേധിക്കപ്പെട്ടതു മൂലവും കൂടുതൽ പാർശ്വവത്ക്കരിക്കപ്പെട്ടു പോയ ദലിത് ക്രൈസ്തവർക്ക് സാമൂഹ്യ നീതിയും ഭരണഘടനാപരമായ സംരക്ഷണവും നല്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കുന്ന നിലവിലെ സംവരണത്തിൽ യാതൊരു കോട്ടവും വരുത്താതെ തന്നെ സംവരണ പരിധി ഉയർത്തിക്കൊ് ദലിത് ക്രൈസ്തവർക്ക് പട്ടിക ജാതി സ്റ്റാറ്റസിൽ ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, ക്രൈസ്തവ സഭാ സ്ഥാപനങ്ങളിൽ ദലിത് ക്രൈസ്തവർക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പു വരുത്തുക, വിദ്യാഭ്യാസ-ഉദ്യോഗ തലങ്ങളിൽ ദലിത് ക്രൈസ്തവരുടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യവും ഭരണപങ്കാളിത്തവും ഉറപ്പു വരുത്തുന്നതിന് സാമൂഹ്യ സാമ്പത്തിക സ്ഥിതി വിവര കണക്കുകൾ ശേഖരിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊാണ് ദലിത് ക്രൈസ്തവ അവകാശ സമ്മേളനം സംഘടിപ്പിക്കുന്നത്. പട്ടികജാതി സംഘടനകളെയും ദലിത് ക്രൈസ്തവരെയും ഹിന്ദു ക്രിസ്ത്യൻ മൗലികതയുടെ പേരിൽ തമ്മിലടിപ്പിക്കുന്ന സങ്കുചിത താല്പര്യങ്ങളെ അതിജീവിച്ച് സമുദായ അവകാശ സംരക്ഷണവും, ഐക്യവും കെട്ടിപ്പെടുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഈ സമ്മേളനം വിജയിപ്പിക്കുവാൻ എല്ലാവിധമായ പങ്കാളിത്തവും സഹകരണവും ഉാവണമെന്ന് അഭ്യർത്ഥിക്കുന്നു.
വാർത്ത സമ്മേളനത്തിൽ, ദലിത് സമുദായ മുന്നണി ജനറൽ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ്, സ്വാഗത സംഘം ചെയർമാൻ ഡോ.റ്റി.എൻ.ഹരികുമാർ, വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പള്ളി, വൈസ് ചെയർപേഴ്സൺ തങ്കമ്മഫിലിപ്, ഓർഗനൈസിംഗ് സെക്രട്ടറിമാരായ എം.ഡിതോമസ്, കെ.വത്സകുമാരി സെക്രട്ടറിയേറ്റം പി.പി. ജോയി, കെ.എം സാബു, കോട്ടയം ജില്ലാപ്രസിഡൻ്റ് ഇ.കെ. വിജയകുമാർ, ജില്ലാ സെക്രട്ടറി പി.കെ.കുമാരൻ എന്നിവർ പങ്കെടുത്തു.