സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു : മധ്യവയസ്ക്കൻ അറസ്റ്റിൽ ; സംഭവം മലപ്പുറത്ത്

മലപ്പുറം: സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ് (45) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ പിറകില്‍ നിന്നും കടന്നു പിടിച്ച്‌ ശല്യം ചെയ്യുക ആയിരുന്നു. ബസ് പുത്തനങ്ങാടി എത്തിയപ്പോഴാണ് വിദ്യാര്‍ഥിനി ആക്രമിക്കപ്പെട്ടത്. 

Advertisements

തിരക്കുള്ള ബസിനുള്ളിൽ വെച്ച് സജീഷ് വിദ്യാര്‍ഥിനിയെ കയറി പിടിക്കുകയായിരുന്നു. ആരോ മോശമായി പെരുമാറിയത് തിരിത്തറിഞ്ഞതോടെ പെൺകുട്ടി ബഹളം വച്ചു. തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും പ്രതിയെ തടഞ്ഞു വയ്ക്കുകയും പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.