തിരുവനന്തപുരം : അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രൻ്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ഇപ്പോൾ പട്ടത്തെ പിഎസ് സ്മാരകത്തിൽ ഭൗതികദേഹം പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് കാനത്തിൻ്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മന്ത്രി കെ രാജൻ ഭൗതിക ശരീരത്തെ അനുഗമിച്ചു.
രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് കാനത്തിന്റെ ഭൗതികശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഡൊമസ്റ്റിക് കാർഗോ ടെർമിനലിലിൽ നിന്ന് ആറുപേർക്ക് സഞ്ചരിക്കാവുന്ന സ്വകാര്യ വിമാനത്തിൽ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചക്ക് രണ്ട് മണി വരെയാണ് പട്ടം പിഎസ് സ്മാരകത്തിലെ പൊതുദർശനം തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് കാനത്തിൻ്റെ സംസ്കാരച്ചടങ്ങുകൾ നടക്കുക.
കൊച്ചിയിലെ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വയസുകാരനായ കാനം രാജേന്ദ്രൻ്റെ അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് കാൽപാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂർ സ്വദേശിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കെയാണ് അന്ത്യം. 2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.