എടപ്പാൾ: നാലര വയസുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കേസിൽ വട്ടംകുളം സ്വദേശിയായ കാമ്പല വളപ്പിൽ മുഹമ്മദ് അഷ്റഫിനെ (56) യാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പതിവായി കൊണ്ടുപോകുന്ന ഓട്ടോ ഡ്രൈവറാണ് ഇയാൾ.
സ്കൂൾ വിട്ട് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു അതിക്രമം. വീട്ടിൽ എത്തിയ വിദ്യാർത്ഥിനി സംഭവിച്ചത് മാതാവിനോട് പറഞ്ഞു. തുടര്‍ന്ന് മാതാവ് ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.