ദില്ലി : പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച. രണ്ട് യുവാക്കളാണ് പാര്‍ലമെന്റിന് ഉള്ളിൽ കളര്‍ സ്പ്രേ ഉപയോഗിച്ചത്. ഷൂവിനുളളിലാണ് ഇവര്‍ സ്പ്രേ ഒളിപ്പിച്ചിരുന്നത്. ഉച്ചയോടെയാണ് ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് പേര് കളര്‍ സ്പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടിയിറങ്ങിയത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേര് എംപിമാര്‍ക്കിടയിലേക്ക് എത്തിയത്. ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധക്കാർ ചാടിവീണത്. താനാശാഹീ നഹീ ചലേഗി എന്നാണ് ഇവർ മുദ്രാവാക്യമുയർത്തിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം.
യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നത്. ഇവരെ എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് കീഴടക്കിയത്. അതിക്രമത്തിന്റെ സാഹചര്യത്തിൽ സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റി. പാര്‍മെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, കളർസ്പ്രേയുമായി രണ്ട് പേർ പാർലമെന്റിന് പുറത്തും പ്രതിഷേധിച്ചു. ഒരു യുവതിയും ഒരു പുരുഷനുമാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്. നീലം എന്ന് പേരുള്ള യുവതി വിദ്യാര്‍ത്ഥിയാണ്, അമോൽ ഷിൻഡേ എന്ന് പേരുള്ള യുവാവും കസ്റ്റഡിയിലുണ്ടെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഇരുവരെയും പാർലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പാര്‍ലമെന്റ് സന്ദര്‍ശക ഗാലറിയിൽ കടന്ന ഒരാളുടെ കൈയ്യിൽ ബിജെപി എംപി പ്രതാപ് സിംഹ നല്കിയ പാസായിരുന്നു ഉണ്ടായിരുന്നത്. പാര്‍ലമെന്റിന് അകത്ത് കടന്നവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
പാർലമെന്റിനു നേരെ ഭീകരർ ആക്രമണം നടത്തിയിട്ടു ഇന്നേക്ക് 22 വർഷം പൂർത്തിയാകുന്നു. 2001 ഡിസംബർ 13 നാണു ലഷ്കർ ഇ തയിബ, ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ പാർലമെന്റ് വളപ്പിലേക്ക് കടന്നു കയറി ആക്രമണം നടത്തിയത്.