ന്യൂസ് ഡെസ്ക് : ക്രിസ്മസ് നോമ്പും മണ്ഡലകാലവും ഒരുമിച്ച് എത്തിയതോടെ കുത്തനെ കൂപ്പുകുത്തി ഇറച്ചിക്കോഴി വില. മൊത്ത വ്യാപാര കേന്ദ്രത്തില്‍ കിലോക്ക് 70 രൂപയാണ് ഇറച്ചിക്കോഴിയുടെ വില.86 മുതല്‍ 90 രൂപ വരെ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഇറച്ചിക്കോഴി ലഭ്യമാകും.
കല്യാണ സീസണ്‍ അല്ലാത്തതും ഇറച്ചിക്കോഴിയുടെ വിലയിടിവിന് കാരണമായിട്ടുണ്ട്. കിലോയ്‌ക്ക് 122 രൂപയായിരുന്നിടത്തു നിന്നാണ് വില ഇത്രത്തോളം ഇടിഞ്ഞത്. ഏതാണ്ട് നവംബര്‍ പകുതിയോടെയാണ് ഒക്ടോബറില്‍ നൂറിനു മുകളില്‍ ഉണ്ടായിരുന്ന വില താഴ്ന്നു തുടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനിയുള്ള ദിവസങ്ങളില്‍ സ്റ്റോക്ക് കുറഞ്ഞു തുടങ്ങിയതിനാല്‍ വില ഉയരുമെന്ന് വ്യാപാരികള്‍ പറഞ്ഞു. കര്‍ണാടകയിലെ വലിയ കോഴിഫാമുകള്‍ പൂട്ടിയതിനാല്‍ തമിഴ്നാട്ടില്‍ നിന്നാണ് കാര്യമായി കേരളത്തിലേക്ക് കൂടി എത്തുന്നത്.