തിരുവല്ല :
തിരുവല്ലയിൽ കാൽ ലക്ഷം പേർ പങ്കെടുത്ത് നടക്കുന്ന നവകേരള സദസിൻ്റെ ഭാഗമായി ഡിസംബർ 16
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗതാഗത ക്രമീകരണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും പൊലീസ് ഏർപ്പെടുത്തി. ഗതാഗത സ്തംഭനമുണ്ടാകാതിരിക്കാനാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് അറിയിച്ചു.
നവകേരള സദസിൽ പങ്കെടുക്കാൻ കുറ്റൂർ പഞ്ചായത്തിൽ നിന്നും തിരുവല്ല സൗത്ത് മേഖലയിൽ നിന്നും വരുന്ന വാഹനങ്ങൾ എസ് സി എസ് ജംഗ്‌ഷനിൽ ആളുകളെ ഇറക്കി പ്രൈവറ്റ് ബസ് സ്റ്റാൻ്റ് വഴി ബൈപാസിലൂടെ വന്ന് തിരുമൂലപുരം സെൻ്റ് തോമസ് , എസ്എൻ വി, ബാലികാമഠം സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.
പരുമല, നിരണം, കടപ്ര, നെടുംമ്പ്രം, പഞ്ചായത്തുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ മാവേലിക്കര റോഡിൽ കുരിശു കവലയ്ക്ക് സമീപം ആളെ ഇറക്കി എം ജി എം സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കവിയൂർ, മഞ്ഞാടി, കറ്റോട് ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് മുൻവശം ആളെ ഇറക്കി മുൻസിപ്പൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ഇടിഞ്ഞില്ലം, പെരിങ്ങര, കുറ്റപ്പുഴ, കുന്നന്താനം, മല്ലപ്പള്ളി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പ്രൈവറ്റ് ബസ്റ്റാൻ്റിൽ ആളിറങ്ങി എം സി റോഡിൻ്റെ ഇടതു വശം രാമഞ്ചിറ മുതൽ മുത്തൂർ വരെ എം സി റോഡിൻ്റെ ഇടതു വശം പാർക്ക് ചെയ്യണം.
ചെറിയ വാഹനങ്ങൾ ആളുകളെ ഇറക്കി മാർത്തോമാ റസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദൂരെ സ്ഥലങ്ങളിലേക്ക് കടന്നു പോകുന്ന വാഹനങ്ങൾ ടൗണിലേക്ക് കടക്കാതെ മറ്റു റോഡുകളിലൂടെ വഴി തിരിഞ്ഞ് പോകണം.
എടത്വ, മാവേലിക്കര ഭാഗത്തു നിന്നും ചങ്ങനാശേരി, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാവുംഭാഗത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകണം.
എടത്വ, മാവേലിക്കര ഭാഗത്തേക്ക് പോകേണ്ടവർ ഇടിഞ്ഞില്ലത്തു നിന്ന് വലത്തേക്ക് തിരിഞ്ഞ് കാവുംഭാഗത്തെത്തി പോകണം. പത്തനംതിട്ട കോഴഞ്ചേരി ഭാഗത്തു നിന്നും ചങ്ങനാശേരി, കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മറയ്ക്കച്ചിറയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കിഴക്കൻമുത്തൂർ – മുത്തൂർ റോഡിലൂടെ പോകണം.