തൃശ്ശൂര്‍: തൃശ്ശൂർ ഗാന്ധിനഗറിൽ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. തൃശ്ശൂര്‍ പെരിങ്ങാവ് സ്വദേശിയാണ് മരിച്ചത്. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പിന്‍ഭാഗത്തെ സീറ്റില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്രോള്‍ കാനുമായി ഓട്ടോറിക്ഷയ്ക്ക് സമീപം ഒരാള്‍ നിന്നിരുന്നതായി നാട്ടുകാരിലൊരാള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ ഇടറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിയമര്‍ന്നത്. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ എത്തി തുടര്‍ നടപടി സ്വീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനെന്ന് പൊലീസ് പറയുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തും. അസാധാരണമായ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. പെരിങ്ങാവില്‍ ഓട്ടോ ഡ്രൈവറായ പ്രമോദ് എന്ന 48കാരന്റെ ഓട്ടോറിക്ഷയാണിതെന്നും ഭാര്യയുടെ പേരിലുള്ളതാണ് ഓട്ടോയെന്നുമാണ് സുഹൃത്തുക്കളും മറ്റു ഓട്ടോ ഡ്രൈവര്‍മാരും പറയുന്നത്.