കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തനിക്കെതിരായി സ്ഥാപിച്ചിട്ടുള്ള ബാനറുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.എസ്എഫ്ഐ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. സര്‍വ്വകലാശാലയില്‍ എത്തിയപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ ഫോണില്‍ വിളിച്ചാണ് നിര്‍ദ്ദേശം നല്‍കിയത്
Advertisements
എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ഗവര്‍ണര്‍ക്കെതിരായി വ്യാപകമായി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചിട്ടുണ്ട്.