അഹമ്മദാബാദ്: മാസത്തില്‍ രണ്ടുതവണ മാത്രമേ ഭാര്യ തനിക്കൊപ്പം താമസിക്കുന്നെന്നും ദാമ്പത്യജീവിതം നിഷേധിക്കുകയാണെന്നും കാണിച്ച് യുവാവ് കോടതിയില്‍.സൂററ്റ് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ഭാര്യ തന്റെ കൂടെ താമസിക്കുന്നില്ലെന്നും യുവാവ് കുടുംബകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ഭാര്യ ജോലിക്ക് പോകുന്നയാളാണ്. മകന്റെ ജനനത്തിനു ശേഷം ജോലിയുടെ പേര് പറഞ്ഞ് അവള്‍ സ്വന്തം വീട്ടിലാണ് താമസം. മാസത്തില്‍ രണ്ടാമത്തെയും നാലാമത്തെയും വാരാന്ത്യങ്ങളില്‍ മാത്രം ഭാര്യ തന്നെ സന്ദര്‍ശിക്കുകയും ബാക്കിയുള്ള സമയങ്ങളില്‍ അവളുടെ സ്വന്തം വീട്ടില്‍ താമസിക്കുന്നതും തനിക്ക് വിഷമുണ്ടാക്കുന്നതായും ഭര്‍ത്താവ് പറയുന്നു. മകന്റെ ആരോഗ്യം അവഗണിച്ചും ഭര്‍ത്താവിന്റെ ദാമ്ബത്യാവകാശം ഇല്ലാതാക്കിയുമാണ് ഭാര്യ ജോലി തുടരുന്നുവെന്നും ഹരജിയിലുണ്ട്. ഹിന്ദു വിവാഹനിയമത്തിലെ 9-ാം ചട്ടപ്രകാരം കടമയില്‍ വീഴ്ചവരുത്തിയെന്നും,തനിക്കൊപ്പം സ്ഥിരമായി താമസിക്കണമെന്ന് ഉത്തരവിടണമെന്നും യുവാവ് ആവശ്യപ്പെട്ടു. അതേസമയം, കുടുംബ കോടതിയില്‍ ഭര്‍ത്താവ് നല്‍കിയ ഹരജിക്കെതിരെ യുവതി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എല്ലാ മാസവും രണ്ട് ദിവസം താൻ സ്ഥിരമായി ഭര്‍ത്താവിന്റെ വീട്ടിലെത്താറുണ്ടെന്നും ഹിന്ദുവിവാഹ നിയമപ്രകാരം കുറ്റക്കാരിയല്ലെന്നും ഭര്‍ത്താവിന്റെ വാദം തെറ്റാണെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം,ഭര്‍ത്താവ് ഭാര്യയോട് കൂടെ വന്ന് താമസിക്കാൻ പറഞ്ഞാല്‍ എന്താണ് തെറ്റെന്നും കേസ് നല്‍കാൻ അയാള്‍ക്ക് അവകാശമില്ലേ എന്നും ജസ്റ്റിസ് വി ഡി നാനാവതി ചോദിച്ചു.കേസ് വിശദമായി പരിഗണിക്കാന്‍ ജനുവരി 25 ലേക്ക് കേസ് നീട്ടിവെച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.