ജീവനക്കാരും അദ്ധ്യാപകരും അതിജീവന പോരാട്ടത്തിൽ – തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ : സെറ്റോ അതിജീവനയാത്രക്ക്  കോട്ടയം ജില്ലയിൽ വിപുലമായ സ്വീകരണം

കോട്ടയം: ജീവനക്കാരും അദ്ധ്യാപകരും ജീവിക്കുവാൻ വേണ്ടിയുള്ള അതിജീവന പോരാട്ടത്തിൽ ആണെന്ന്  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ പറഞ്ഞു. ജീവനക്കാർക്ക് അർഹതപെട്ട  ക്ഷാമബത്തയും സറണ്ടറും നൽകാതെ ഒരു സർക്കാരിന് എങ്ങനെ മുന്നോട്ട് പോകുവാൻ കഴിയും. ആരോഗ്യ ഇൻഷുറൻസ് പദ്ധയും ആർക്കും ഗുണകരമല്ല. തുടർച്ചയായ വിലക്കയറ്റവും നികുതി വർദ്ധനവും  കുടുംബങ്ങളുടെ ബഡ്ജറ്റ് താറുമാറാക്കി അദ്ദേഹം കൂട്ടിച്ചേർത്തു. സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ നയിക്കുന്ന അതി ജീവനയാത്രക്ക് കോട്ടയം കളക്ട്രേറ്റിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാർ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. ഐ എൻ. റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് , സിബി ചേനപ്പാടി , സിബി ജോൺ , ഗൗരി ശങ്കർ , പി.കെ. വൈശാഖ് , കെ.സി. സുബ്രമണ്യൻ , അനിൽ വട്ടപ്പാറ, എ എം. ജാഫർ ഖാൻ , തോമസ് ഹെർബിറ്റ് , എ.പി. സുനിൽ , വി.പി. ബോബിൻ, ജോബിൻ ജോസഫ് , മഹേഷ് എൻ, ബിനോജ് എസ്., സതീഷ് ജോർജ്, വർഗീസ്  ആന്റണി , രാജേഷ് ആർ, തങ്കം റ്റി എ. സോജാ തോമസ് , മനോജ് വി.പോൾ , സഞ്ജയ് എസ് നായർ , പി.സി. മാത്യു, അരവിന്ദ് കെ.വി. എന്നിവർ പ്രസംഗിച്ചു. 

Advertisements

സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ നേതൃത്വത്തിൽ സിവിൽ സർവ്വീസിന്റെ പുനരുജ്ജീവനത്തിനായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന അതിജീവനയാത്രക്ക്  കോട്ടയം ജില്ലയിൽ വിപുലമായ സ്വീകരണം നൽകി .  രാവിലെ പാലാ മിനി സിവിൽ സ്റ്റേഷനിൽ നടന്ന സ്വീകരണ സമ്മേളനം ജോസഫ് വാഴക്കൻ എക്സ് എം.എൽ.എ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉദ്ഘാടനം ചെയ്തു.  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നടന്ന സ്വീകരണം മുൻ മന്ത്രി കെ.സി.ജോസഫും മെഡിക്കൽ കോളേജിൽ നടന്ന സ്വീകരണം  ഡി.സി.സി വൈസ് പ്രസിഡന്റ് ജി ഗോപകുമാറും  ഉദ്ഘാടനം ചെയ്തു. . 2024 ജനുവരി 24 ന് സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായാണ് ജാഥ നടത്തുന്നത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 11 ന് കാസർകോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ജാഥ ഡിസംബർ 21 ന് തിരുവനന്തപുരത്ത്  സമാപിക്കും.  

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.