കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 18 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പാലാ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിക്കും പുഴ, 12 ത് മൈൽ, കണ്ണാടിയുറുമ്പ്, കുറ്റില്ലം, പാലക്കാട് പള്ളി എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, ചെമ്പുചിറ , ചെമ്പുചിറ പെക്കം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയുംമലകുന്നം നമ്പർ 1 ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 12:30 വരെയും വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:00 വരെ പട്ടേട്ട് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള ചാർത്താലിൽ , മാടേക്കാട് , മോർക്കാട് , മുട്ടുംപുറം , നാലുതോട്, 190 , തെക്കേകോൺ, വടക്കേകോൺ, വാരിക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലിപ്പുഴ, കണ്ടൻകാവ് , മരോട്ടിപ്പുഴ, അപ്പച്ചിപടി , കളപ്പുരക്കൽപടി , പാത്രപാങ്കൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചീനിക്കുഴി, ഇറിഗേഷൻ, മഞ്ചാടി, പാറമ്പുഴ, വിരുത്തിപ്പടവ്, വേമ്പിൻ കുളങ്ങര ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായും പുത്തേട്ട്, വാഴേൽ വിജയൻ റോഡ് എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ പൂർണമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തി ,പാറക്കൽകടവ് , സെമിനാരി എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരിമല, ഈന്തും പ്ലാവ്, കല്ലേക്കുളം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാത്തപ്പുഴ , ഐരാറ്റുപാറ , തലനാട് എസ് വളവ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8.30മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.