ന്യൂഡല്‍ഹി: എ.ഐ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തത്സമയം വിവര്‍ത്തനം ചെയ്തു.ഞായറാഴ്ച ഉത്തര്‍പ്രദേശിലെ വരണാസിയില്‍ നടന്ന കാശി തമിഴ് സംഗമം ഉദ്ഘാടനം ചെയ്ത് മോദി ഹിന്ദിയില്‍ നടത്തിയ പ്രസംഗം തമിഴിലേക്കാണ് തത്സമയം വിവര്‍ത്തനം ചെയ്തത്. എ.ഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഭാഷിണി എന്ന ഭാഷാ വിവര്‍ത്തന സംവിധാനം ഉപയോഗിച്ചാണ് പ്രസംഗം വിവര്‍ത്തനം ചെയ്തത്. ഇതാദ്യമായാണ് മോദിയുടെ പ്രസംഗം എഐ വഴി തത്സമയം മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്.
‘ഇത് എന്റെ ആദ്യ അനുഭവമായിരുന്നു. പതിവുപോലെ ഞാൻ ഹിന്ദിയിലാണ് സംസാരിക്കുന്നത്, എ.ഐ ഇത് തമിഴിലേക്ക് വിവര്‍ത്തനം ചെയ്യും, കാശി തമിഴ് സംഗമത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സംഗമത്തില്‍ പങ്കെടുക്കാനെത്തിയ തമിഴര്‍ക്ക് മൊബൈലില്‍ ഹെഡ് ഫോണ്‍ കണക്ടറ്റ് ചെയ്ത് തന്റെ പ്രസംഗം തമിഴില്‍ കേള്‍ക്കാമെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. തനിക്ക് കൂടുതല്‍ ജനങ്ങളിലേക്കെത്താൻ ഈ എ.ഐ സംവിധാനം സഹായകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്നാടും വാരണാസിയും തമ്മിലുള്ള ബന്ധം സവിശേഷമാണ്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന കാശി തമിഴ് സംഗമത്തില്‍ തമിഴ്നാട്ടില്‍നിന്നും പുതുച്ചേരിയില്‍നിന്നും ഏകദേശം 1400 ഓളം വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.