പത്തനംതിട്ട : ശബരിമലയിലെ കടകളില്‍ അമിതവില ഈടാക്കുന്നുവെന്ന പരാതിയില്‍ ഇടപെടലുമായി ഹൈക്കോടതി. പരാതി വന്നാല്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ബന്ധപ്പെട്ടവരുടെ ഇമെയില്‍, നമ്ബര്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും കോടതിയുടെ നിര്‍ദേശത്തിലുണ്ട്. ചീഫ് വിജിലൻസ് ഓഫീസര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരുടെ നമ്പറും ഇമെയിലും പ്രദര്‍ശിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Advertisements
അതേസമയം, ശബരിമല സോപാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.