പത്തനംതിട്ട: ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. തമിഴ്നാട് ഉസലാംപെട്ടി സ്വദേശി ദണ്ഡപാണിയാണ് മരിച്ചത്. അപ്പാച്ചിമേട്ടിൽ ക്യൂവിൽ നിൽക്കവേ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. സന്നിധാനത്ത് നിന്നും മൂന്നു കിലോമീറ്റർ വരെ അയ്യപ്പന്മാരുടെ നീണ്ട നിരയാണുളളത്. ബരിപീഠം വരെയുണ്ടായിരുന്ന ക്യൂ അപ്പാച്ചിമേട് വരെ നീണ്ടു. പത്ത് മണിക്കൂറിലധികമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്. ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് ഭക്തർ പരാതിപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരക്കൂട്ടത്തും അപ്പാച്ചിമേടിലും പൊലീസും ഭക്തരും തമ്മിൽ വാക്കേറ്റമുണ്ടായി. നിലക്കലിലേക്കുള്ള വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. നിലവിൽ നിലക്കലിലേക്ക് വാഹനങ്ങൾ നിയന്ത്രിച്ച് മാത്രമാണ് കടത്തി വിടുന്നത്. ഇടത്താവളങ്ങളിൽ മാത്രമേ വാഹനങ്ങൾ പിടിച്ചിടാൻ പാടുള്ളൂ എന്ന് പൊലീസിന് ദേവസ്വം മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.