കോട്ടയം : കേന്ദ്ര നയങ്ങൾക്കെതിരെ എ.ഐ. യു.റ്റി.യു.സി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി മേഖലയുടെ സ്വകാര്യ വൽക്കരണം ലക്ഷ്യം വച്ചുള്ള വൈദ്യുതി നിയമം 2022 പിൻവലിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷൻ കുടിശികയും ഉടൻ നൽകുക, തുടങ്ങിയ ഇരുപതോളം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിസംബർ 15 മുതൽ 21 വരെ നടത്തുന്ന അഖിലേന്ത്യ പ്രക്ഷോഭ വാരത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എ.ഐ. യു.റ്റി.യു.സി സംസ്ഥാന സെക്രട്ടറി വി.കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി കൊച്ചുമോൻ, ജില്ലാ കമ്മറ്റി അംഗങ്ങൾ കെ. എൻ രാജൻ, എ. ജി അജയകുമാർ, എം.ജെ സണ്ണി, കെ. എസ് ശശികല, എം.കെ കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.