കടുത്തുരുത്തി : നാലുപതിറ്റാണ്ടുകടന്ന സംഗീത ജീവിതത്തിൽ ആയാംകുടി വാസുദേവൻ നമ്പൂതിരി ഇതുവരെ പാടിയത് 1000 ത്തിലധികം വേദികൾ . 42 വർക്ഷം തുടർച്ച ആയി ഒരു ക്ഷേത്ര വേദിയിൽ സംഗീത സദസ്സ് അവതരിപ്പിക്കാൻ ദൈവകടാക്ഷം ലഭിച്ച അതുല്യ പ്രദിഭ . കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രത്തിൽ വരുന്ന 24ാം തീയതി ആണ് 42 മത് തവണ അയാംകുടി വാസുദേവൻ നമ്പൂതിരി സംഗീത സദസ് അവതരിപ്പിക്കുന്നത്. കർണ്ണാടക സംഗീതത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൂടിയാണ് വാസുദേവൻ . ആയാംകുടി എന്ന ഗ്രാമത്തിന്റെ സംഗീത പാരമ്പര്യം നിലനിർത്തുക കൂടിയാണ് വാസുദേവൻ നമ്പൂതിരി എന്ന 61 കാരൻ ഈ പ്രായത്തിലും ചെങ്കോട്ട ഹരിഹരസുബ്രമണ്യ അയ്യരുടെ കീഴിൽ സംഗീതം അഭ്യസിച്ചു വരികയാണ് ഈ കലാകാരൻ . കലാഗ്രാമമായ ആയാംകുടിയിലെ പട്ടമനഇല്ലെത്തെ നീലകണ്ഠൻ നമ്പൂതിരി പാടിന്റെയും . വിമല അന്തർജനത്തിന്റെയും മൂന്നാമത്തെ മകനാണ് വാസുദേവൻ . സംഗീതജ്ഞ ആയ മുത്തശി പാർവ്വതി അന്തർജനത്തിൽ നിന്നാണ് വാസുദേവൻ സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ ഇരുവിട്ടത് തുടർന്ന് കടുത്തുരുത്തി രാജഗോപാല ഭാഗവതർ . ത്യപ്പൂണിത്തുറ ആർ എൽ വി കോളേജ് എന്നീവടങ്ങളിൽ സംഗീതം അഭ്യസിച്ചു തുടർന്ന് ആയാംകുടി മണി . വെച്ചൂർ ഹരിഹര സുബ്രമണ്യഅയ്യർ എന്നിവരുടെ ശിഷ്യനായി 1983 ൽ കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രത്തിൽ ആണ് ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. 1984 ൽ ഇടുക്കി കഞ്ഞിക്കുഴി എസ് എൻ ഹയർ സെക്കന്ററി സ്ക്കൂളിൽ സംഗീത അദ്ധ്വാപകനായി . തളിയിൽ ക്ഷേത്രം കൂടാതെ ഗുരുവായൂർ ചെമ്പെസംഗീത ഉത്സവത്തിലും തുടർച്ചയായി സംഗീത സദസ് അവതരിപ്പിച്ച് വരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്യാൻ പുരസ്ക്കാരം. തുളിവനം അവാർഡ്. നവരാത്രി രക്ന പുരസ്ക്കാരം. സംഗീതതിലകം എന്നീ പുരസ്ക്കാരങ്ങളും ആയാംകുടി വാസുദേവ തെതേടി എത്തിയിട്ടുണ്ട്. നൂറുകണക്കിന് ശിഷ്യസമ്പത്തുള്ള ഇദേഹത്തെ കടുത്തുരുത്തിയുടെ ആസ്ഥാന ഗായക പട്ടം നൽകിയും ആദരിച്ചിട്ടുണ്ട്. കുമാരനെല്ലൂർ ദേവീ വിലാസം ഹയർ സെക്കന്ററി സ്കൂൾ റിട്ട സംഗീതഅദ്ധ്വാപിക ഹരിപ്പാട് മണ്ണാറശാല ഇല്ലത്ത് ഉഷയാണ് ഭാര്യ. സംഗീതജ്ഞയായ വർഷ വാസുദേവ് മകൾ ആണ്.