യു.ഡബ്യു.ഇ.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി തോമസ് അനുസ്മരണം നടത്തി

കോട്ടയം: കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന അന്തരിച്ച പി.ടി തോമസ് അനുസ്മരണം യു.ഡബ്യു.ഇ.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ലാ പ്രസിഡന്റ് എസ്.രാജീവ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.

Advertisements

യോഗത്തിൽ മുൻ ഡിസിസി വൈസ് പ്രസിഡന്റ് കെ.എം.ഐപ്പിന്റെ അനുസ്മരണ പ്രഭാഷണം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിർവഹിച്ചു. ഐ.എൻ.ടി.യു.സി ദേശിയ വർക്കിംഗ് കമ്മറ്റി അംഗം തോമസ് കല്ലാടൻ, യു.ഡബ്യു.ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ തേനമ്മാക്കിൽ ജില്ലാ ഭാരവഹികളായ കെ.ജെ.ജെയിംസ്, എസ്.സുധാകരൻ നായർ,സാബുമാത്യു.ഫസലി പച്ചവെട്ടി, ജീരാജ്,ഷാജിമുഹമ്മദ്,ഷാജി എം.ആർ.എഫ് .റോയി മാത്യു, ജോഷി കെ. ആന്റണി,അബ്ദുൽസലാം ,ഫിലിഫ് നിക്കൊളാസ്,ആന്റണി.കെഎം രാമദാസ്.ഗിരീഷ് അയ്മനം,അൻവർഷ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles