ഡോ. വർഗീസ് പുന്നൂസിന് ഏഷ്യ-പസഫിക് അവാർഡ്

കോട്ടയം :  സാമൂഹിക മാനസികാരോഗ്യ രംഗത്ത് സമഗ്രസംഭാവനയ്ക്ക് വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ  ഹെൽത്ത് (ഡബ്ളിയു എഫ് എം എച്ച്) ഏർപ്പെടുത്തിയ ഏഷ്യ-പസഫിക്  അവാർഡ് കോട്ടയം മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം തലവനും മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലുമായ ഡോ. വർഗീസ് പി പുന്നൂസിന് ലഭിച്ചു . ഏഷ്യ-പസഫിക് രാജ്യങ്ങളിലെ അമ്പതിൽപരം എൻട്രികളിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്ത തെന്ന് ഡബ്ലിയു എഫ് എം എച്ച് ഏഷ്യാ -പസിഫിക് ചെയർമാൻ ഡോ. റോയ് എബ്രഹാംകള്ളിവയലിൽ അറിയിച്ചു. ഇന്ന് രാവിലെ 9.30 ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ നടന്ന  സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കൂറിലോസ് അവാർഡ് സമ്മാനിച്ചു . മുൻ ഡിജിപി ജേക്കബ് പുന്നൂസ് വിശിഷ്ടാതിഥിയായിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.