തിരുവല്ല : റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. തിരുവല്ല വെസ്റ്റ് ഓതറ തൈപ്പറമ്പില്‍ ശ്രീലേഖ (42) യാണ് മരിച്ചത്. ഇന്ന് രാവിലെ പരശുറാം എക്സ്പ്ര്സ് തട്ടിയാണ് അപകടമുണ്ടായത്. ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും ഇടയില്‍ മാമ്പറ്റക്കടവിന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയാണ് മരിച്ച ശ്രീലേഖ.
Advertisements