കൊച്ചി : ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഡോ.റുവൈസിനെതിരെ ഹൈക്കോടതി.തിരുവനന്തപുരത്ത് ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരത്ത് ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഡോ.റുവൈസിനെതിരെ ഹൈക്കോടതി. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. ”ആത്മഹത്യാക്കുറിപ്പില്‍നിന്ന് എല്ലാം വ്യക്തമാണ്. റുവൈസിന് ഷഹ്നയുടെ സാമ്ബത്തിക സ്ഥിതി അറിയാമായിരുന്നു. റുവൈസിന്റെ മാതാപിതാക്കള്‍ ഷഹ്നയുടെ വീട്ടില്‍ പോയതിനും സാമ്ബത്തികവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്നതിനും സാക്ഷികളുണ്ട്. ആത്മഹത്യ ചെയ്ത ദിവസം ഷഹ്ന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാല്‍ റുവൈസ് ആ മെസേജുകള്‍ ഡിലീറ്റ് ചെയ്തു. വിദ്യാര്‍ഥിയാണെന്ന ഒറ്റക്കാരണം കൊണ്ടുമാത്രമേ ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാൻ സാധിക്കുകയുള്ളു. നിങ്ങളുടെ ഭാവി നശിപ്പിക്കപ്പെടാൻ പാടില്ല”. ജസ്റ്റിസ് പി.ഗോപിനാഥിന്റെയാണ് നിരീക്ഷണം.
എന്നാല്‍ , ഒരു പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ വിദ്യാര്‍ഥിയായ ഷഹ്ന ജാഗ്രത പാലിക്കണമായിരുന്നുവെന്ന് റുവൈസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അറിയിച്ചു. വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പോലും അതു പീഡനമായി കണക്കാക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി നിരവധിത്തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ അത്തരത്തിലൊരു ബന്ധത്തിലേക്കുപോലും കടന്നിട്ടില്ല. ഷഹ്ന പ്രായപൂര്‍ത്തിയായ ആളാണ്. ഇത്തരം പ്രണയബന്ധത്തില്പ്പെടുമ്ബോള് അവള് ജാഗ്രത പാലിക്കണമായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഡോ. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുമ്ബ് ക്യാമ്ബസില്‍ വച്ചാണ് റുവെെസ് ഷഹ്നയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റുവൈസ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഷഹ്ന സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവെെസിന്റെ മൊഴിയും പൊലീസ് തള്ളി. ഇരുവരും അടുത്ത ബന്ധത്തിലായിരുന്നു എന്നും ഒരുമിച്ച് യാത്ര ചെയ്തതിന്റെ ചിത്രങ്ങളും പൊലീസ് കോടതിയില്‍ ഹാജരാക്കി. ചതിയുടെ മുഖം മൂടി എനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്നും ഷഹനയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. ‘അവന് പണമാണ് വേണ്ടത്. അത് എന്റെ മുഖത്ത് നോക്കി പറഞ്ഞുകഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിക്കണം? ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയില്‍ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷേ എന്റെ ഫ്യൂച്ചര്‍ ബ്ലാങ്കാണ്. ഇനി ഒരാളെ വിശ്വസിക്കാൻ കഴിയില്ല. സഹോദരി, ഉമ്മയെ നന്നായി നോക്കണം” – ഇങ്ങനെ പോകുന്നു ഷഹനയുടെ ആത്മഹത്യാ കുറിപ്പ്.