കോട്ടയം : ബാലികമാരെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 18 വർഷം തടവ് വിധിച്ച് കോടതി. കറുകച്ചാൽ കൂത്രപ്പള്ളി മിസംപടി പടനിലം വീട്ടിൽ ജോർജ് വർഗീസി (64) നെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ജഡ്ജി പി.എസ് സൈമ ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം 18 വർഷം കഠിനതടവും 90000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 9 മാസം കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി 19 സാക്ഷികളും , 34 പ്രമാണങ്ങളും ഹാജരാക്കി. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ ശ്രീകുമാർ ആണ് കേസ് അന്വേഷിച്ച കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി എസ് മനോജ് ഹാജരായി.
Advertisements