ഈരാറ്റുപേട്ട: പണമിടപാട് കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കല്ലംകാട്ടിൽ വീട്ടിൽ ജോണി കെ.ജെ (62) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. 2007 ൽ കോടതി ഇയാൾക്കെതിരെ പണമിടപാട് കേസുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. പിന്നീട് ഈ കേസില്‍ കോടതി ഇയാൾക്കെതിരെ 4 മാസം തടവും, 21,000 പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽകഴിയുന്നവരെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലാണ് ഇയാളെ കണ്ണൂരില്‍ നിന്നും പിടികൂടുന്നത്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്‍, സി.പി.ഓ മാരായ ജോബിജോസഫ്, ശരത്കൃഷ്ണദേവ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.